Thursday, February 19, 2009




കള്ളന് കമ്മ്യുണിറ്റി ഉണ്ടാക്കിയവന്‍





കുറച്ച് നാളുകള്ക്ക് മുന്പാണ്` രാജ്യദ്രോഹി എന്ന പേരില്‍ ഒരു വീഡിയോ ഞാന്‍ കണ്ടത്.അത് പറയുന്ന ആളിനെ കുറേ തന്തക്ക് വിളിച്ച് എന്റെ ദേഷ്യം അന്ന് ഞാന്‍ അവസാനിപ്പിച്ചു.ഇനിയും ആ വീഡിയോ കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഞാന്‍ അതു താഴെ കൊടുക്കുന്നു.




ആദ്യം ആളിനെ എനിക്ക് മനസിലായില്ല.പിന്നീട് ആണ് മതപരിവര്‍ത്തനത്തിലൂടെ കുപ്രസിദ്ധമായ മിസ്റ്റര്‍ കെ എ എബ്രഹാം ആണ് ഇതെന്ന് മനസിലായത്.ബൂലോകത്തിലെ പലരും അതിനെ പറ്റി ബ്ലോഗ്ഗ് എഴുതി മടുത്തതിനാല്‍ ഞാന്‍ ആ വിഷയം വിടുന്നു.നാലു കാശ് കിട്ടുമെന്നു പറഞ്ഞാല്‍ പിറന്ന നാടിനെ മാത്രമല്ല മറ്റു പലതിനെപറ്റിയും മോശമായി പറഞ്ഞ് ഇവന്മാര്‍ കൈയ്യടി വാങ്ങും.രണ്ടായിരമാണ്ടില്‍ ലോകം അവസാനിക്കും അന്ന് സ്വര്‍ഗ്ഗത്തിലെ ഇടയനാവണമെങ്കില്‍ ഞങ്ങളുടെ വഴിയെ വരണമെന്നു പറഞ്ഞ് ലോകമെമ്പാടുമുള്ള ഒരുപാടു നിഷ്കളങ്കരെ മതം മാറ്റി നിങ്ങളൊക്കെ പണക്കാരായി.തങ്കുവും യോഹനാനും എബ്രഹാമുമൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രം.

സന്തോഷ് സ്വാമിയും ഭദ്രാനന്തനും അമ്മതായയും ഒക്കെ ഈ ജനുസില്‍ വരുന്നവരാണ്.പക്ഷെ അവര്‍ ഒരു കണക്കിനു ഡീസെന്റ് ആയിരുന്നു.കിട്ടിയ കാശുമായി നാട്ടിലിറങ്ങി ഇമ്മാതിരി കവലപ്രസംഗം നടത്തിയില്ല.അത്പോട്ടെ മുന്നില്‍ കുറച്ച് (നിഷ്)കളങ്കരായ ആള്‍ക്കാരെ കിട്ടിയപ്പോള്‍ പുള്ളിക്ക് നിയന്ത്രണം വിട്ടു പോയതാവും.അപ്പോള്‍ പിന്നെ ഭാരതത്തെ ഒന്ന് നിന്ദിച്ചാലും കുഴപ്പമില്ല എന്നു കരുതിക്കാണും.

കഴിഞ്ഞ ഒരു മാസമായി എനിക്ക് തുടങ്ങിയ ഒരു രോഗമാണ് ബ്ലോഗ്ഗ് എഴുതുക ബ്ലോഗ്ഗ് വായിക്കുക തുടങ്ങിയവ.അങ്ങനെ ഞാന്‍ ഇവിടെ http://boologaclub.blogspot.com/2007/12/blog-post_12.html വീണ്ടും ഈ വീഡിയോ കണ്ടു.അതിന്റെ താഴെ " വിചാരം " എന്ന ഒരു ബ്ലോഗ്ഗെര്‍ ഇങ്ങനെ എഴുതിയതു കണ്ടു.

വിചാരം said...

നാലണയ്ക്ക് (ചക്രത്തിന്) നാലപതു വട്ടം സ്വന്തം രാഷ്ട്രത്തെ ഒറ്റികൊടുക്കുന്ന ഈ വര്‍ഗ്ഗമാണ് തങ്ങളുടെ അധികാരങ്ങളും മറ്റൂം സം‌രക്ഷിക്കാന്‍ ഭരണഘടനാ വാദം ഉന്നയിക്കുന്നത്. ഈ നായിന്റെ മോന്റെ ഓര്‍ക്കൂട്ടാണിത് .. എനിക്കിത് ഇവിടെ തുറയ്ക്കാനാവില്ല . ആണത്തമുള്ള ആരെങ്കിലും ഈ വഴിക്ക് വരുന്നുണ്ടെങ്കില്‍ ഈ പന്നിന്റെ മോനെ ഒന്നാഞ്ഞ് വീശികൊടുക്കാമോ http://www.orkut.com/Community.aspx?cmm=28408213


എങ്കില്‍ പിന്നെ പോയേക്കാം.ഞാന്‍ പോയി.സത്യം പറഞ്ഞാല്‍ ഇവന്റെ കമ്മ്യുണിറ്റി കണ്ട് എന്റെ പെരുവിരളില്‍ നിന്നും തരിച്ച് വന്നു.അതിന്റെ മുതലാളിയെ കണ്ട് പിടിച്ച് ഇവന്റെ പ്രസംഗത്തിന്റെ വീഡിയോ അടക്കം കമ്മ്യൂണിറ്റി ഡിലീറ്റ് ചെയ്യാന്‍ ഒരു സ്ക്രാപ്പ് അയച്ചു.പാവം ആ വ്യക്തി ഈ പന്നിയുടെ പ്രസംഗം കേട്ടു കാണില്ല ഇതു കാണുമ്പോള്‍ അയാള്ക്ക് തെറ്റ് മനസിലാകും കമ്മ്യൂണിറ്റി ഡിലീറ്റ് ചെയ്യും എന്നൊക്കെ ഞാന്‍ കരുതി .ഒരു ദിവസത്തിനു ശേഷവും മറുപടി കിട്ടാതായപ്പോള്‍ വീണ്ടും ശ്രമിച്ചു.ഒടുവില്‍ ആ മഹാന്‍ മറുപടി അയച്ചു.കെ എ എബ്രഹാം അവരുടെ പാസ്റ്റെര്‍ ആണെന്നും,കമ്മ്യൂണിറ്റി ഡിലീറ്റ് ചെയ്യാന്‍പറ്റില്ല എന്നും,എനിക്കു പരാതി ഉണ്ടെങ്കില്‍ പോലീസില്‍ പോയി പറയാനും അദ്ദേഹം ഉപദേശിച്ചു.ഇനി ഇതു പറഞ്ഞ് ശല്യപ്പെടുത്തരുത് എന്നും,മറിച്ചാണെങ്കില്‍ ഞാന്‍ വിവരം അറിയും എന്നൊക്കെ.ഞാന്‍ അയച്ച ഒറ്റ സ്ക്രാപ്പുപോലും പിന്നിട് ആ വ്യക്റ്റിയുടെ സ്ക്രാപ്പ്ബുക്കില്‍ കണ്ടില്ല.

ആ കമ്മ്യൂണിറ്റി ഒരു പക്ഷെ അതിന്റെ മുതലാളി ഈ പ്രസംഗം കാണാതെ തുടങ്ങിയതാണെന്ന് എന്നു കരുതിയ എനിക്ക് തെറ്റി.അപ്പോള്‍ മനസിലായി എന്തു കൊണ്ടാണ് കെ എ എബ്രഹാമിനെപ്പോലുള്ള രാജ്യദ്രോഹികള്‍ ഉണ്ടാകുന്നത് എന്ന്.പുറത്ത് ഇതു പോലെ കമ്മ്യൂണിറ്റി ഉണ്ടാക്കി ആരാധകരെ സൃഷ്ടിക്കാന്‍ ആളുകള്‍ ഉള്ളപ്പോള്‍ പിന്നെ എന്ത് ത്രിവര്‍ണ്ണപതാക എന്ത് ഭാരതം.224 ആണ് ഇപ്പോള്‍ (10-02-2009) ഇതിലെ അംഗങ്ങള്‍.യൂടൂബില്‍ ഈ വീഡിയോ കണ്ടത് " രാജ്യദ്രോഹി " എന്ന പേരിലാണ്.അപ്പോള്‍ രാജ്യദ്രോഹിക്ക് കമ്മ്യൂണിറ്റി ഉണ്ടാക്കിയ ഈ മഹാനെ എന്തു വിളിക്കണം.അത് നിങ്ങള്‍ തീരുമാനിക്കൂ.

2 comments:

  1. 2012-ഇല്‍ ഭുമി തിരിഞ്ഞു കറങ്ങുമെന്നാണ്` ഇവന്മാരുടെ പുതിയ പ്രവചനം.


    ഈശ്വരാ ദൈവമേ!!!!!!!!!!!!!!!!!

    ReplyDelete
  2. എല്ലാ സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് വെള്ളയും വെള്ളയും സ്വീകരിച്ച ഇവര്‍ക്ക് എന്തിനാണാവോ അധികാരതിന്റെ അശോകചക്രം.

    അതുതന്നെ ഈ കള്ളത്തരങ്ങള്ക്ക് ഉദാഹരണമാണ്.

    ReplyDelete