Tuesday, February 3, 2009

കേരളത്തില്‍ പരക്കെ ആക്രമണം





കേരളത്തില്‍ പരക്കെ ആക്രമണം






ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ നേര്‍ക്കുണ്ടായ ചെരുപ്പേറില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പരക്കെ ആക്രമണം.നാളെ പശ്ചിമബംഗാള്‍,ത്രിപുര എന്നിവിടങ്ങളില്‍ സി.പി.എം ബന്ദ് ആഹ്വാനം ചെയ്തു.കേരളത്തില്‍ ഹര്ത്താല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു പാര്‍ട്ടി സെക്രട്ടറിയേറ്റ് അറിയിച്ചു.പത്രം,പാല്‍,ആശുപത്രി,വിവാഹം തുടങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടില്ല എങ്കിലും നവകേരളമാര്‍ച്ച് നടക്കുന്നതിനാല്‍ അതിനുവേണ്ടി പോകുന്ന വാഹനങ്ങളെ ഹര്ത്താലില്‍ നിന്നും ഒഴിവാകിയിട്ടുണ്ടു.ഹര്‍ത്താലിനോട് സഹകരിക്കണമെന്ന്` മുഖ്യമന്ത്രി അഭ്യര്‍ത്തിച്ചു.അല്ലാത്തവരെ ഒതുക്കാന്‍ പോലീസിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നിര്ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ചു പഠിക്കാന്‍ എന്‍.എന്‍ കൃഷ്ണദാസ് അധ്യക്ഷനായ കമ്മറ്റിയെ എല്‍ ഡി എഫ് ചുമതലപ്പെടുത്തി.

ബ്രിട്ടനെതിരെ എല്ലാ ക്യാമ്പസുകളിലും സാമ്രാജിത്വ വിരുദ്ധ പ്രതിജ്ഞയും പ്രകടനവും എടുക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.അതിനിടെ ഡിഫി നടത്തിയ മാര്‍ച്ച് പല സ്ഥലങ്ങളിലും അക്രമാസക്തമായി.നൂറുകണക്കിനു K.S.R.T.C ബസ്സുകള്‍ തകര്‍ത്തു.ബ്രിട്ടന്റെ പതാകയും കോലവും നാടുനീളെ കത്തിച്ചു.തിരുവനന്തപുരത്ത് ബ്രിട്ടീഷ് പൌരന്മാരെ ഡിഫി പ്രവര്‍ത്തകര്‍ ആക്രമിച്ചു.പരുക്കേറ്റ സുമേഷ്,ബാബുമോന്‍,ശാന്തമ്മ,മോങ്കുട്ടന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ ചികില്സയിലാണ്.


ചെരുപ്പേറില്‍ പ്രതിഷേധിച്ച് ചില പ്രമുഖരുടെ പ്രതികരണം :

മൂന്നാറില്‍ ആയിരുന്ന മുഖ്യമന്ത്രി പെട്ടെന്നു തന്നെ കുടിയൊഴുപ്പിക്കല്‍ അവസാനിപ്പിച്ചു തിരുവനന്തപുരത്ത് എത്തി അടിയന്തിരമായി പത്രസമ്മേളനം വിളിച്ചു കൂട്ടി.ഈ പ്രവര്ത്തിക്കു ബ്രിട്ടെന്‍ കനത്ത വില നല്‍കേണ്ടി വരും എന്നും ഇത് ജനാധിപത്യത്തിനും മതേതരത്തിനും ഏറ്റ മുറിവാണെന്നും എത്രയും വേഗം ആ മുറിവുണക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി എസ് അഭിപ്രായപ്പെട്ടു.


കണ്ണൂരില്‍ നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ പിണറായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. " എടോ ബ്രിട്ടീഷുകാരാ താന്‍ ഞങ്ങളുടെ ദൈവത്തെ അപമാനിക്കും അല്ലെ ? " എന്നു പറഞ്ഞു തുടങ്ങിയ പിണറായി ചൈനയെ അപമാനിക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ശ്രമമാണ്` ചെരുപ്പേറില്‍ കലാശിച്ചത് എന്നു പറഞ്ഞു.സംഭവത്തില്‍ സംഘപരിവാറിനുള്ള ബന്ധം വ്യക്തമാണെന്നും എത്രയും വേഗം പ്രതികളെ പിടികൂടണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വര്‍ഗ്ഗീയ ശക്തികള്‍ ഇതിനു മുന്പും ചൈനയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടു എന്നും അതിനു ഉത്തമ ഉദാഹരണമാണ്` ചൈനാമോബൈല്‍ ഇറങ്ങിയപ്പോളുണ്ടായ പുകില്‍ എന്നും എന്നാല്‍ സാമ്രാജ്യ ശക്തികളുടെ മോബൈലിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണെന്ന് ചൈനാമോബൈല്‍ എന്നും മൂന്ന് വര്‍ഷം പഴക്കമുള്ള തന്റെ സിഗ്മെറ്റല്‍ കമ്പനിയുടെ മൊബൈല്‍ ഉയര്‍ത്തികാട്ടി അദ്ദേഹം പറഞ്ഞു.

ചൈനയെ അപമാനിച്ചതിനു പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണെന്നും അതിനു നേതൃത്തം നല്കിയതു ശ്രീരാമസേനയാണെന്നും ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു.കമ്മൂണിസ്റ്റുകാര്‍ ഇതു കയ്യും കെട്ടി നോക്കി നില്‍ക്കരുതെന്നും ഒരു പൈന്റ് അടിച്ച് വാളു വച്ച ശേഷം ഉടുമുണ്ട് പൊക്കികാണിച്ച് പ്രതിഷേധിക്കണം എന്നും ജയരാജന്‍ പറഞ്ഞു.വാര്‍ത്ത വളച്ചോടിച്ച മനോരമ പത്രധര്‍മ്മം മറികടന്നെന്നും ചൈനയുമായി കൂടിയാലോചിച്ച് മാനനഷ്ടത്തിനു കേസു കൊടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.തിരുവനന്തപുരത്ത് ആധുനികകമ്മൂണിസവും മദ്യപാനവും എന്ന വിഷയത്തില്‍ സെമിനാര്‍ എടുക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ അടുത്തവര്‍ഷം എങ്ങനെ വരുമാനം കൂട്ടാം,ക്ഷേത്രവും പരിസരവും പാട്ടത്തിനു കൊടുത്താല്‍ മുതലാകുമോ എന്നിവയെപ്പറ്റി ഗൌരവകരമായ പഠനം നടത്താന്‍ വിദേശത്തായിരുന്ന ശ്രീ ജി.സുധാകരന്‍ ഫോണില്‍ കൂടിയായിരുന്നു പ്രതികരിച്ചത്.ചെരുപ്പെറിഞ്ഞ കോഞ്ഞാണന്റെ ആസനത്തില്‍ അരക്കൊഴിച്ച് ഒട്ടിച്ച ശേഷം അരക്കിലോ വിം കലക്കിക്കൊടുത്ത് " എനിക്ക് മാപ്പ് തരണേ ഞാനിനി ചെരുപ്പെറിയില്ലെ " എന്നു പറഞ്ഞു A.K.G സെന്ററിനു നൂറു വലത്തിടീക്കണം എന്നു അദ്ദേഹം പറഞ്ഞു.മാടമ്പിമാര്‍ ആലപ്പുഴയില്‍ മാത്രമല്ല ബ്രിട്ടനിലും ഉണ്ടെന്നും സുകുമാരന്‍ നായര്‍ക്കും രാഹുല്‍ ഈശ്വറിനും സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സംഭവത്തിനു പിന്നില്‍ നരേന്ദ്രമോഡിയാണെന്ന് കെ.ഈ.എന്‍ അഭിപ്രായപ്പെട്ടു.ചെരുപ്പെറിഞ്ഞ ആളുടെ നെറ്റിക്കു ചുവന്നകുറി ഉണ്ടാരുന്നു എന്നും ചെരുപ്പെറിഞ്ഞ ആള്‍ അതിനു ശേഷം " ഭാരത്‌മാതാ കീ ജയ് " എന്ന് വിളിച്ചതായും റിപ്പോര്‍ട്ട് ഉണ്ടെന്ന് കെ ഇ എന്‍ പറഞ്ഞു.ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തിയ മോഡിയുടെ ഫാസിസ്റ്റ് രീതി ചൈനക്കു മുന്പില്‍ വില പോകില്ല എന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.

സംഭവം അപലപനീയമാണെന്നും ഇതു ചൈനയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടോ എന്നു അന്വേഷിക്കും എന്നു ധനമന്ത്രി അഭിപ്രായപ്പെട്ടു.ബ്രിട്ടനില്‍ ഡിഫി ഉണ്ടാരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലാരുന്നു എന്നും,സംഭവത്തിലുള്ള തന്റെ നടുക്കം ഇനിയും വിട്ടുപോയിട്ടില്ല എന്നും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു.

എന്നാല്‍ ഇത് ലാവ്‌ലിന്‍ പ്രശ്നം ഒതുക്കാനുള്ള പി.ബി യുടെ ശ്രമമാണെന്നും,അന്തരീക്ഷ മര്‍ദ്ദം കൂടിയപ്പോള്‍ ചെരുപ്പ് തന്നെ പറന്നതാണെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.മാഡവുമായി കൂടിയാലോചിച്ചു ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.


വാല്‍ക്കഷ്ണം:പണ്ടു ബുഷിനു ഏറു കിട്ടിയപ്പോള്‍ ആഘോഷിച്ചവര്‍ ഇപ്പൊള്‍ എന്തു ചെയ്യും ??????.കാത്തിരുന്നു കാണാം

1 comment:

  1. താങ്കാള്‍ സംഘപരിവാര്‍ വിശ്വാസി എന്ന് പറഞ്ഞീ‍രിക്കുന്നു

    ഞാന്‍ അരുണ്‍, അഹങ്കാരി എന്ന പേരില്‍ ബ്ലോഗുന്നു

    http://ahamkaram.blogspot.com

    ഒന്ന് പരിചയപ്പെട്ടാല്‍ കൊള്ളാം

    ahamkari@gmail.com

    ReplyDelete