ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ എന്നു നിങ്ങള്‍ കേട്ടിട്ടില്ലേ.ഒരു മനുഷ്യന്റെ അധപതനം അതിന്റെ ആഴം എന്നിവ പറയാന്‍ വേണ്ടി നമുക്കു ഈ പഴംചൊല്ല്` ഉപയോഗിക്കാം.നമുക്കറിയാം ഒരാന എത്രകണ്ടു മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല.പക്ഷെ മലയാള സിനിമയിലെ മമൂട്ടി എന്ന കൊമ്പനെ തൊഴുത്തു പോയിട്ടു എലിപ്പെട്ടിയില്‍ വരെ കെട്ടാം എന്ന അവസ്തയാണു ഇപ്പോള്‍.വാത്സല്യവും സി ബി ഐ ഡയറിക്കുറുപ്പും പൊന്തന്‍മാടയും വിധേയനും ദി കിങും വല്ല്യെട്ടനും തനിയാവര്‍ത്തനവും തുടങ്ങി പരസ്പരം യാതൊരു ബന്ധവുമില്ലത്ത നൂറുകണക്കിനു സിനിമകളില്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത(മോഹന്‍ ലാലിനെ കൂട്ടിയിട്ടില്ല)വേഷങ്ങള്‍ അവതരിപ്പിച്ച മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇപ്പോളത്തെ സിനിമകള്‍ കണ്ടിട്ടില്ലെ അണ്ണന്‍ തമ്പി,മായാബസാര്‍,ചപ്പ്,ചവറ്..... എന്തൊക്കെയോ!.നിങ്ങള്‍ തുറുപ്പു ഗുലാനും,തസ്കരവീരനും,പോത്തന്‍ വാവയും (ഇതു മാത്രമല്ല കേട്ടോ തൊമ്മനും മക്കള്‍ക്കും ശേഷം ഇറങ്ങിയ 80% ചിത്രങ്ങളും )തലകുത്തി ചിരിച്ചിരുന്നു കണ്ടു.കഥ പോയിട്ടു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെങ്കിലും നിങ്ങള്ക്കു ഓര്‍മയുണ്ടോ??
കാണില്ല !.പക്ഷെ ബാലന്‍ മാഷിനെയും ചതിയന്‍ ചന്തുവിനെയും സേതുരാമയ്യരെയും പൊന്തന്‍മാടയെയും ഒന്നും മലയാളികള്‍ ഒരിക്കലും മറക്കില്ല.ആനക്കു അതിന്റെ വലിപ്പം അറിയില്ലന്നു പറയുന്നതു സത്യമാണ്` എന്നു ഇതൊക്കെ കാണുമ്പോള്‍ ബ്ലോഗ്ഗെന്‍ സമ്മതിക്കും.നിങ്ങള്‍ മമ്മൂട്ടിയുടെ അണ്ണന്‍ തമ്പിയും(അന്‍വര്‍ ചേട്ടാ ക്ഷമിക്കണേ താങ്കളെ അപമാനിച്ചതല്ല) വടക്കന്‍ വീരഗാഥയും തമ്മിലൊന്നു താരതമ്യപ്പെടുത്തിയെ!!!!! അയ്യേ എന്നു നീട്ടി പറയും.പണ്ടു മമ്മൂട്ടി ചിത്രങ്ങളില്‍ കാണാത്ത ഒരു കോമാളിത്തരം കൂടി ഇപ്പൊള്‍ ഉണ്ടു " ഡാന്‍സ് ".25 വര്‍ഷത്തോളം മമ്മൂട്ടി ഡാന്സ് കളിക്കാതെ ഇവിടുണ്ടാരുന്നു.എന്നിട്ടും മമ്മൂട്ടിയെ ജനം മെഗാ സ്റ്റാര്‍ ആക്കി.പക്ഷെ ഇപ്പൊള്‍ കൊച്ചു പെണ്കുട്ടികളുടെ കൂടെ ചിലങ്ക കെട്ടി ഡാന്‍സ് പഠിക്കുന്ന ഒരു വഷളന്‍ രംഗം പോലും ബ്ലോഗ്ഗെനു കാണേണ്ടി വന്നു.
സി ബി ഐ , പോലിസ്,പട്ടാളം,കൊള്ളക്കാരന്‍,ഗ്രഹനാഥന്‍,വല്ല്യേട്ടന്‍,അധോലോക നായകന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശക്തമായ തിരക്കഥയുടെ അകമ്പടിയില്‍ അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ ആക്രികച്ചവടക്കരന്‍,തട്ടുകടക്കാരന്‍,വട്ടിപലിശക്കാരന്‍,ഗുണ്ട,ബാലേ നടന്‍ തുടങ്ങിയവയാണു.ഇവരോ ഈ കഥാപാത്രങ്ങളോ മോശപെട്ടവരാണ്` എന്നല്ല ആ പറഞ്ഞതിന്റെ അര്ത്ഥം പക്ഷെ ഇവയിലെല്ലാം കോമഡി എന്ന പേരില്‍ കുറച്ചു വഷളത്തരങ്ങള്‍ കുത്തി നിറച്ചതണു ബ്ലോഗനെ നിരാശപ്പെടുത്തുന്നത്
എന്റെ ബ്ലോഗില്‍ പോസ്റ്റ് കൂട്ടാനല്ല ബ്ലോഗ്ഗെന്‍ ഇതെഴുതുന്നതു.ബൂലോകത്തില്‍ യാതൊരു കാര്യവുമില്ലാത്ത പോസ്റ്റ് ആണു ഇതു എന്നു എനിക്കറിയാം. മറിച്ചു മായാബസാര്‍ എന്ന തല്ലിപൊളി തട്ടിക്കൂട്ടു പടത്തില്‍ ആഭാസകരമായ വേഷം ധരിച്ച സ്ത്രീയോടൊപ്പം ഡാന്സ് എന്ന പേരില്‍ കാണിക്കുന്ന പേകൂത്തുകളാണ്` ബ്ലോഗ്ഗെനെ ചൊടിപ്പിച്ചത്.ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന്റെ പരാജയശേഷം ചിത്രത്തിന്റെ നിര്മാതാവ് ലിബര്‍ട്ടി ബഷീര്‍ ചിത്രഭുമിയില്‍ തുറന്നടിച്ചു.മമ്മൂട്ടിയുടെ കോമഡി പ്രാന്ത് കാരണമാണ്` ചിത്രം പൊളിഞ്ഞതു എന്നും മമ്മൂട്ടി തിരുത്തിച്ച തിരക്കഥയാണ്` ഷൂട്ട് ചെയ്തത് എന്നും.ബ്ലോഗ്ഗനു ഒരു കാര്യമെ പറയാനുള്ളു താങ്കള്‍ കോമഡി പ്രാന്ത് വിട്ടു പഴയ ആ പ്രതാപത്തിലേക്കു തിരിച്ചു വരിക.
ഒരു അന്യായ പടം വരുന്നുണ്ടു പട്ടണത്തില്‍ ഭുതം.സംവിധാനം ജോണി ആന്റണി.ഭേഷ് ആയിരിക്കും.ജോണി ആന്റണിയുടെ തുറുപ്പുഗുലാന്‍ ഇറങ്ങിയപ്പോള്‍ ബാലഭൂമിയില്‍ പുതിയ ചിത്രകഥ തുടങ്ങി സൂപ്പര്‍ ഗുലാന്‍.അതുപോലെ ഈ ചിത്രം ഇറങ്ങുമ്പോല്‍ എന്താകുമോ എന്തോ.ദാ പട്ടണത്തില്‍ ഭൂതത്തിലെ മമ്മുട്ടിയുടെ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കു
രണ്ടു വരി കവിത എഴുതി ബ്ലോഗ്ഗെന്‍ നിര്ത്തുന്നു
" ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൌതുകം "
ചോര തന്നെ കൊതുകിനു കൌതുകം "
തറ യിലോരിലയില്‍ ഒരല്പം ചോരയില്‍ കൂനനുരുമ്പ്(mamooka) ഇര തേടല്‍ കാണാം ........
ReplyDeleteഇവന്റെ ഒരു പെക്കുത്തു ......ചെയ്
ReplyDeleteബ്ലോഗനു വട്ടായി
ReplyDeleteprayamakumpol ithellam marikkollum
ReplyDelete