Wednesday, January 21, 2009

പണമുണ്ടാക്കാനുള്ള എളുപ്പ വഴികള്‍




പണമുണ്ടാക്കാനുള്ള എളുപ്പ വഴികള്‍

ഈ പാവം ബ്ലൊഗ്ഗെന്‍ നെറ്റില്‍ ആവശ്യമുള്ളതും ഇല്ലാതതുമായി അനവധി കാര്യങ്ങള്‍ തിരയും . അപ്പൊളാണു മനസിലായതു നെറ്റില്‍ കൂടി പണം ​ഉണ്ടാക്കാന്‍ എളുപ്പമാണെന്നു.പിന്നെ ഞാന്‍ അതിനായി ശ്രമിച്ചു . ഗൂഗിളില്‍ make money online എന്നു റ്റൈപ്പ് ചെയ്ത എനിക്ക് ഒരുപാടു സൈറ്റുകള്‍ കാണാന്‍ കഴിഞ്ഞു . പിന്നെ ഒന്നും നോക്കിയില്ല എല്ലാത്തിലും അംഗത്തവും എടുത്തു .
ഇനി കഥയിലേക്കു വരാം.നെറ്റില്‍ ഏറ്റവും അടിപൊളിയായി പണം ഉണ്ടാക്കാന്‍ ഉള്ള വഴി ഡേറ്റാ എണ്‍ട്രി ആണെന്നു മനസിലാക്കിയ ഞാന്‍ പിന്നീട് അതിനായി ശ്രമിച്ചു .

ചില ഉദാഹരണങ്ങള്‍ ,


http://www.legitonlinejobs.com/**

http://www.worksathome.org/**

http://homecashengine.com/**

http://www.affiliatejackpot.com/**

http://www.googlecash.com/**


** ഇവയില്‍ ഏതെങ്കിലും സത്യമാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക ഞാന്‍ ഇവിടെ നിന്നും ലിങ്ക് നീക്കം ചെയ്യുന്നതായിരിക്കും


ഒരു അടിപൊളി സെറ്റ്-അപ്പ് മദാമ്മയും കൂടെ ഒരു സായിപ്പും ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ സായിപ്പന്മാരും മദാമ്മമാരും അവരു കാശ് ഉണ്ടാക്കിയ കഥ പറയുന്നതായിരിക്കും മിക്ക സൈറ്റിന്റെയും ഹോം പേജ് . മിനിറ്റില്‍ ഒരു ഡോളര്‍ ഒരു പേജിനു 10-50 ഡോളര്‍ . പിന്നെ ദിവസവും രണ്ടു മണിക്കുര്‍ ചിലവിട്ടാല്‍ 1500 ഡോളര്‍ എന്നൊക്കെയാണു പരസ്യം . ഇതു കണ്ട ഞാന്‍ കോടികള്‍ കൊണ്ടു മനക്കോട്ട കെട്ടി . പക്ഷെ എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നതു ആ പേജിന്റെ താഴെ എത്തിയപ്പൊള്‍ അണു .





ഹും!! കാശിന്റെ കാര്യം അല്ലെ അച്ഛനോടു മേടിക്കാം എന്നു കരുതി സമാധാനിച്ചു . അല്ലെലും മിനിട്ടില്‍ $10 മുതല്‍ $20 വരെ കിട്ടുംപൊള്‍ ഈ $49.95 ഒന്നുമല്ല . പക്ഷെ അച്ഛന്‍ പറ്റിച്ചു പൈസ തന്നില്ല . എന്തും ഫ്രീ ആയി കിട്ടുന്ന ഇന്റെര്നെറ്റില്‍ ഡേറ്റാ എണ്‍ട്രിയും ഫ്രീ ആയി കാണും എന്നു മനസിലാക്കിയ ഞാന്‍ പിന്നീട് അതിനായി ശ്രമിച്ചു . ഒരു പാടു സൈറ്റുകളിള്‍ റെജിസ്റ്റെര്‍ ചെയ്തു . സെക്കന്റുകള്‍ കൊണ്ടു എന്റെ സ്പാംഫോള്ഡെര്‍ നിറഞ്ഞു . ഒന്നും ശരിയായില്ല . കഴിഞ്ഞ മാസം എനിക്കൊരു മെയില്‍ വന്നു ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഇപ്പൊള്‍ ഡേറ്റാ എണ്‍ട്രി ഫ്രീ ആണൂ . പകരം നമ്മള്‍ 5 പേരെ കൂടി ചേര്‍ക്കണം എങ്കില്‍ ഡേറ്റാ എണ്‍ട്രി അടങ്ങിയ ഈ-ബുക്ക് അയച്ചു തരും . അസുരന്മാരുടെ കൈയ്യില്‍ നിന്നും അമൃത കുംഭം വാങ്ങാന്‍ മഹാവിഷ്ണു മോഹിനി ആയതു പോലെ ഞരമ്പു രോഗികള്‍ തിങ്ങി നിറഞ്ഞ ഒരു കേരളാ ചാറ്റ് റൂമില്‍ (കേരളാ ചാറ്റ് റൂമുകളെപറ്റിയുള്ള എന്റെ പൊസ്റ്റ് ഉടന്‍ വരുന്നതായിരിക്കും ) ഞാനും ഒരു മോഹിനി ആയി കയറി . മിനിറ്റുകള്ക്കുള്ളില്‍ 5 പേരും ആയി . ഓകേ !!!!!!!!!

ഈ-ബുക്ക് കിട്ടി . ഇതുപോലെ ഉടായിപ്പു 10 സൈറ്റുകളുടെ പേരടങ്ങിയ പി ടി എഫ് ആണു ഈ-ബുക്ക് . പക്ഷെ ഒരു കാര്യം മനസിലായി ഈ സൈറ്റുകളില്‍ ഹോം പേജ് മാത്രമേ ഉള്ളൂ . കാശു കൊടുത്താല്‍ അവരുമായി ബന്ധപ്പെടാന്‍ പോലും പറ്റില്ല .അപ്പൊള്‍ മനസിലായി സായിപ്പും മദാമയും പണക്കാരായതു എങ്ങനെ എന്നു .


അങ്ങനെ ഡേറ്റാ എണ്‍ട്രി വിട്ടു . അടുത്ത ഐറ്റെം ഗൂഗില്‍ അട്സെന്സ് ആയിരുന്നു.ഒരു ഫ്രീ സൈറ്റില്‍ എന്റെ ക്ലാസ്സിനു വേണ്ടി സൈറ്റ് ശരിയാക്കി . ഓര്കൂട്ട് മാത്രം അറിയാവുന്ന ചില സഹപാഠികള്‍ അല്ഭുതപ്പെട്ടു . അങ്ങനെ ഞാന്‍ ഒരു കുണാണ്ടര്‍ ആയി നില്ക്കുവാണ് . പക്ഷെ എന്റെ ക്ലാസ്സിലെ എത്ര പേരു ദിവസവും നെറ്റ് ഉപയോഗിക്കും എന്നു ഞാന്‍ തിരക്കിയില്ല്ല . ഏറിയാല്‍ 5-10 അവരാണെങ്കില്‍ ഓര്‍ക്കുട്ടിലും . അങ്ങനെ ഓര്കൂട്ട് എന്റെ സൈറ്റിനെ മുക്കി .സന്ദര്‍ശകര്‍ ദിവസവും ഒന്നൊ-രണ്ടോ ആയി . പക്ഷെ ഞാന്‍ ഒറ്റക്കു വീട്ടിലും സഹപാഠികളുടെ കൂടെ ലാബിലും കയറി മുടങ്ങാതെ പരസ്യം ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു . ഗൂഗിള്‍ അക്കൊണ്ടില്‍ എന്റെ വരുമാനം 10$,20$...... കുതിച്ചുയര്‍ന്നു . ഏതാനും ദിവസങ്ങള്ക്കകം എനിക്കൊരു മെയില്‍ വന്നു.

" Due To Invalid Clicking Activity Your Account Has Been Deleted "

അപ്പൊളനു അറിയുന്നതു എന്റെ പരസ്യത്തില്‍ ഞാന്‍ ക്ലിക്ക് ചെയ്യരുതു എന്നു . മാത്രമല്ല പതിനായിരകണക്കിനു സന്ദര്‍ശകരുള്ള സൈറ്റിനെക്കാളായിരുന്നു ഒന്നോ രണ്ടോ സന്ദര്‍ശകരുള്ള എന്റെ സൈറ്റിന്റെ വരുമാനം . ഞാന്‍ തന്നെയാണു പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്നതു എന്നു ഗൂഗിളുകാര്‍ മനസിലാക്കി .അല്ലെലും അതു നഷ്ടമാ ഒരു ക്ലിക്കിനു വെരും 0.01$ ഉള്ളു എന്നു കരുതി സമാധാനിച്ചു.പക്ഷെ ഇതറിയാത്ത എന്റെ പല സഹപാഠികളും " അളിയാ എത്ര ഡോളര്‍ ആയി കാശ് കിട്ടുമ്പൊള്‍ എം സി എടുത്തു തരണേ " എന്നൊക്കെ പറയുമ്പൊളാണു വിഷമം .

അടുത്തതാണു പെയ്ട് സെര്‍വെ .നല്ല ജോലി ചുമ്മാ ഗൂഡ് ബാഡ് എന്നു തട്ടി വിട്ടാല്‍ $5-$10 കയ്യില്‍ അടിപൊളി! ഞാന്‍ സെര്‍വെ തുടങ്ങി രണ്ടു ദിവസം കൊണ്ടു $50 ആയി . $100 ആയാല്‍ പിന്‍വലിക്കാം . വലിച്ചു !!! ഡോളര്‍ അല്ല ഞാന്‍ . $75 കഴിഞ്ഞപ്പൊള്‍ അവരു പറഞ്ഞു ഇനി $200 കൊടുത്തു ഞാന്‍ റെജിസ്റ്റെര്‍ ചെയ്യണമെന്നു . നമ്മുടെ പിണറായി സഖാവ് പറഞ്ഞ പോലെ " പ്‌ഫ " എന്നൊരു ആട്ടു വച്ചു കൊടുത്തു .

അടുത്തതാണു അഫിലിയെറ്റ് മാര്‍ക്കറ്റിംഗ് . നമ്മള്‍ ഒരു സൊഫ്റ്റ്വെര്‍ വില്ക്കണം . ആരെങ്കിലും നമ്മുടെ ലിങ്കില്‍ നിന്നു
ഡൌണ്‍ലോഡു ചെയ്യുകയും പിന്നിടു പണമടച്ചു റെജിസ്റ്റെര്‍ ചെയ്യുകയും ചെയ്താല്‍ എനിക്കു ലാഭത്തിന്റെ 75% . മലയാളികളല്ലെ മക്കള്‍ സൊഫ്റ്റ്വെര്‍ ഡൌണ്‍ലോഡു ചെയ്തു . എന്നിട്ടൂ ക്രാക്ക് ഉപയോഗിച്ചു . അങ്ങനെ അതും സ്വാഹ

ഇപ്പൊള്‍ മലയാളം ബ്ലൊഗാ സ്റ്റയില്‍ എന്നു പറഞ്ഞു തുടങ്ങിയ സൈറ്റ് ഡിം !!!!!!!!!!!

ഇങ്ങനെ പല ഉഡായിപ്പിലും ഞാന്‍ വീണു!!!!!!!!!!! . അതൊക്കെ എഴുതാന്‍ തല്ക്കാലം ഞാന്‍ ശ്രമിക്കുന്നില്ല അല്ലെങ്കില്‍ത്തന്നെ നമ്മുക്കു പറ്റിയ അബദ്ധം എന്തിനു മറ്റുള്ളവരോടു പറഞ്ഞു സ്വയം വിഡ്ഢിയാകണം . അതിനാല്‍ മറ്റൊരു സായിപ്പിന്റെ കഥ പറഞ്ഞു ഞാന്‍ ഈ പൊസ്റ്റ് അവസാനിപ്പിക്കുന്നു .
ഒരു സായിപ്പിന്റെ അനുഭവം വായിച്ച ഞാന്‍ എനിക്കു സംഭവിച്ചതു ഒന്നുമല്ല എന്നു തോന്നി . വലിയ തുകകള്‍ സായിപ്പിന്റെ ഓണ്‍ലൈന്‍ അകൌണ്ടില്‍ വന്നു കൊണ്ടിരുന്നു.സായിപ്പു ഇതു മറ്റോരാളുടെ അകൌണ്ടിലേക്കു മാറ്റികൊടുക്കണം. അതു മറ്റൊരു ആളുടെ പേരിലേക്കു മാറ്റിക്കൊടുത്താല്‍ 10% സായിപ്പിനു . ഈ പണം മറ്റാരെയൊ പറ്റിച്ചു സായിപ്പിന്റെ അക്കൌണ്ടിലേക്കു മാറ്റുന്നതാണെന്നു സായിപ്പ് അറിയുന്നതു പോലീസ് പൊക്കിയ ശേഷമാന്നു .പോലീസ് നോക്കുമ്പോള്‍ പറ്റിച്ച പണം മുഴുവന്‍ സായിപ്പിന്റെ അകൌണ്ടില്‍ . " മാനഹാനിയും ധനനഷ്ടവും " എന്നു പറഞ്ഞതാണു ഇപ്പോള്‍ സായിപ്പിന്റെ അവസ്ഥ!!!!!!!!

അങ്ങനെ ഞാന്‍ ഇപ്പോള്‍ ഇതൊക്കെ നിര്ത്തി ഓര്ക്കുട്ടും ബ്ലോഗും ഒക്കയായി കഴിഞ്ഞു പൊന്നു...........

സുഖം സ്വസ്ഥം



2 comments:

  1. നല്ല പോസ്റ്റ്.. വീണ്ടും എഴുതുക.. ആശംസകൾ

    ReplyDelete
  2. കലക്കന്‍ പോസ്റ്റ്...ആശംസകള്‍..

    ReplyDelete