Saturday, January 24, 2009

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ


ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ






ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ എന്നു നിങ്ങള്‍ കേട്ടിട്ടില്ലേ.ഒരു മനുഷ്യന്റെ അധപതനം അതിന്റെ ആഴം എന്നിവ പറയാന്‍ വേണ്ടി നമുക്കു ഈ പഴംചൊല്ല്` ഉപയോഗിക്കാം.നമുക്കറിയാം ഒരാന എത്രകണ്ടു മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല.പക്ഷെ മലയാള സിനിമയിലെ മമൂട്ടി എന്ന കൊമ്പനെ തൊഴുത്തു പോയിട്ടു എലിപ്പെട്ടിയില്‍ വരെ കെട്ടാം എന്ന അവസ്തയാണു ഇപ്പോള്‍.വാത്സല്യവും സി ബി ഐ ഡയറിക്കുറുപ്പും പൊന്തന്‍മാടയും വിധേയനും ദി കിങും വല്ല്യെട്ടനും തനിയാവര്‍ത്തനവും തുടങ്ങി പരസ്പരം യാതൊരു ബന്ധവുമില്ലത്ത നൂറുകണക്കിനു സിനിമകളില്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത(മോഹന്‍ ലാലിനെ കൂട്ടിയിട്ടില്ല)വേഷങ്ങള്‍ അവതരിപ്പിച്ച മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇപ്പോളത്തെ സിനിമകള്‍ കണ്ടിട്ടില്ലെ അണ്ണന്‍ തമ്പി,മായാബസാര്‍,ചപ്പ്,ചവറ്..... എന്തൊക്കെയോ!.നിങ്ങള്‍ തുറുപ്പു ഗുലാനും,തസ്കരവീരനും,പോത്തന്‍ വാവയും (ഇതു മാത്രമല്ല കേട്ടോ തൊമ്മനും മക്കള്‍ക്കും ശേഷം ഇറങ്ങിയ 80% ചിത്രങ്ങളും )തലകുത്തി ചിരിച്ചിരുന്നു കണ്ടു.കഥ പോയിട്ടു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെങ്കിലും നിങ്ങള്ക്കു ഓര്‍മയുണ്ടോ??

കാണില്ല !.പക്ഷെ ബാലന്‍ മാഷിനെയും ചതിയന്‍ ചന്തുവിനെയും സേതുരാമയ്യരെയും പൊന്തന്‍മാടയെയും ഒന്നും മലയാളികള്‍ ഒരിക്കലും മറക്കില്ല.ആനക്കു അതിന്റെ വലിപ്പം അറിയില്ലന്നു പറയുന്നതു സത്യമാണ്` എന്നു ഇതൊക്കെ കാണുമ്പോള്‍ ബ്ലോഗ്ഗെന്‍ സമ്മതിക്കും.നിങ്ങള്‍ മമ്മൂട്ടിയുടെ അണ്ണന്‍ തമ്പിയും(അന്‍വര്‍ ചേട്ടാ ക്ഷമിക്കണേ താങ്കളെ അപമാനിച്ചതല്ല) വടക്കന്‍ വീരഗാഥയും തമ്മിലൊന്നു താരതമ്യപ്പെടുത്തിയെ!!!!! അയ്യേ എന്നു നീട്ടി പറയും.പണ്ടു മമ്മൂട്ടി ചിത്രങ്ങളില്‍ കാണാത്ത ഒരു കോമാളിത്തരം കൂടി ഇപ്പൊള്‍ ഉണ്ടു " ഡാന്‍സ് ".25 വര്‍ഷത്തോളം മമ്മൂട്ടി ഡാന്സ് കളിക്കാതെ ഇവിടുണ്ടാരുന്നു.എന്നിട്ടും മമ്മൂട്ടിയെ ജനം മെഗാ സ്റ്റാര്‍ ആക്കി.പക്ഷെ ഇപ്പൊള്‍ കൊച്ചു പെണ്കുട്ടികളുടെ കൂടെ ചിലങ്ക കെട്ടി ഡാന്‍സ് പഠിക്കുന്ന ഒരു വഷളന്‍ രംഗം പോലും ബ്ലോഗ്ഗെനു കാണേണ്ടി വന്നു.

സി ബി ഐ , പോലിസ്,പട്ടാളം,കൊള്ളക്കാരന്‍,ഗ്രഹനാഥന്‍,വല്ല്യേട്ടന്‍,അധോലോക നായകന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശക്തമായ തിരക്കഥയുടെ അകമ്പടിയില്‍ അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ ആക്രികച്ചവടക്കരന്‍,തട്ടുകടക്കാരന്‍,വട്ടിപലിശക്കാരന്‍,ഗുണ്ട,ബാലേ നടന്‍ തുടങ്ങിയവയാണു.ഇവരോ ഈ കഥാപാത്രങ്ങളോ മോശപെട്ടവരാണ്` എന്നല്ല ആ പറഞ്ഞതിന്റെ അര്ത്ഥം ​പക്ഷെ ഇവയിലെല്ലാം കോമഡി എന്ന പേരില്‍ കുറച്ചു വഷളത്തരങ്ങള്‍ കുത്തി നിറച്ചതണു ബ്ലോഗനെ നിരാശപ്പെടുത്തുന്നത്

എന്റെ ബ്ലോഗില്‍ പോസ്റ്റ് കൂട്ടാനല്ല ബ്ലോഗ്ഗെന്‍ ഇതെഴുതുന്നതു.ബൂലോകത്തില്‍ യാതൊരു കാര്യവുമില്ലാത്ത പോസ്റ്റ് ആണു ഇതു എന്നു എനിക്കറിയാം. മറിച്ചു മായാബസാര്‍ എന്ന തല്ലിപൊളി തട്ടിക്കൂട്ടു പടത്തില്‍ ആഭാസകരമായ വേഷം ധരിച്ച സ്ത്രീയോടൊപ്പം ഡാന്സ് എന്ന പേരില്‍ കാണിക്കുന്ന പേകൂത്തുകളാണ്` ബ്ലോഗ്ഗെനെ ചൊടിപ്പിച്ചത്.ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന്റെ പരാജയശേഷം ചിത്രത്തിന്റെ നിര്മാതാവ് ലിബര്‍ട്ടി ബഷീര്‍ ചിത്രഭുമിയില്‍ തുറന്നടിച്ചു.മമ്മൂട്ടിയുടെ കോമഡി പ്രാന്ത് കാരണമാണ്` ചിത്രം പൊളിഞ്ഞതു എന്നും മമ്മൂട്ടി തിരുത്തിച്ച തിരക്കഥയാണ്` ഷൂട്ട് ചെയ്തത് എന്നും.ബ്ലോഗ്ഗനു ഒരു കാര്യമെ പറയാനുള്ളു താങ്കള്‍ കോമഡി പ്രാന്ത് വിട്ടു പഴയ ആ പ്രതാപത്തിലേക്കു തിരിച്ചു വരിക.

ഒരു അന്യായ പടം ​വരുന്നുണ്ടു പട്ടണത്തില്‍ ഭുതം.സംവിധാനം ​ജോണി ആന്റണി.ഭേഷ് ആയിരിക്കും.ജോണി ആന്റണിയുടെ തുറുപ്പുഗുലാന്‍ ഇറങ്ങിയപ്പോള്‍ ബാലഭൂമിയില്‍ പുതിയ ചിത്രകഥ തുടങ്ങി സൂപ്പര്‍ ഗുലാന്‍.അതുപോലെ ഈ ചിത്രം ഇറങ്ങുമ്പോല്‍ എന്താകുമോ എന്തോ.ദാ പട്ടണത്തില്‍ ഭൂതത്തിലെ മമ്മുട്ടിയുടെ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കു





രണ്ടു വരി കവിത എഴുതി ബ്ലോഗ്ഗെന്‍ നിര്ത്തുന്നു

" ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൌതുകം "

Friday, January 23, 2009

ശിവാഷ്ടോത്തര ശതനാമാവലി



ഓം ശിവായ നമ :

ഓം മഹേശ്വരായ നമ :
ഓം ശംഭവേ നമ :
ഓം പിനാകിനെ നമ :
ഓം ശശിശേഖരായ നമ :
ഓം വാമ ദേവായ നമ :
ഓം വിരുപാക്ഷായ നമ :
ഓം കപര്‍ദിനെ നമ :
ഓം നീലലോഹിതായ നമ :
ഓം ശങ്കരായ നമ :
ഓം ശുലപാനയെ നമ :
ഓം ഖട്വംഗിനെ നമ :
ഓം വിഷ്ണുവല്ലഭായ നമ:
ഓം ശിപിവിഷ്ടായ നമ :
ഓം അംബികനാതായ നമ :
ഓം ശ്രീ കണ്‍ടായ നമ :
ഓം ഭക്ത വല്സലായ നമ :
ഓം ഭവായ നമ :
ഓം ശര്‍വായ നമ :
ഓം ത്രിലോകേശായ നമ :
ഓം ശീതികന്ടായ നമ :
ഓം ശിവാപ്രിയായ നമ :
ഓം ഉഗ്രായ നമ :
ഓം കപാലിനെ നമ:
ഓം കാമാരയെ നമ :
ഓം അന്ധകാരസുരസു‌തനായ നമ:
ഓം ഗംഗാധരായ നമ :
ഓം ലലാടാക്ഷായ നമ :
ഓം കാലകാലായ നമ :
ഓം കൃപാനിധിയെ നമ :
ഓം ഭിമമായ നമ :
ഓം പരശുഹസ്തായ നമ :
ഓം മൃഗപാണയെ നമ :
ഓം ജടാധരായ നമ :
ഓം കൈലാസവാസിനെ നമ :
ഓം കവചിനെ നമ :
ഓം കടോരായ നമ :
ഓം ത്രിപുരാന്തകായ നമ :
ഓം വൃഷാങ്കയാ നമ :
ഓം വൃഷഭാരു‌ടായ നമ :
ഓം ഭാസ്മോധുളിതവിഗ്രഹായ നമ :
ഓം സമപ്രിയായ നമ :
ഓം സ്വരമയായ നമ :
ഓം ത്രയീമു‌ര്‍ത്തയെ നമ :
ഓം അനീശ്വരയ നമ :
ഓം സര്‍വ്വജ്ഞായ നമ :
ഓം പരമോത്മനെ നമ :
ഓം സോമസുര്യാഗ്നിലോചനായ നമ :
ഓം ഹവിഷേ നമ :
ഓം യജ്ഞ്മയായ നമ :
ഓം സോമായ നമ :
ഓം പഞ്ച വക്ത്രായ നമ :
ഓം സദാശിവായ നമ :
ഓം വിശ്വേശ്വരായ നമ :
ഓം വീരഭദ്രായ നമ :
ഓം ഗണനാഥായ നമ :
ഓം പ്രജാപതയെ നമ :
ഓം ഹിരണ്യരേതസേ നമ :
ഓം ദുര്ധര്ഷായ നമ :
ഗിരിശായ നമ :
ഓം ഗിരീശായ നമ :
ഓം അനഘായ നമ :
ഓം ഭുജംഗഭുഷനായ നമ :
ഓം ഭര്‍ഗായ നമ : ഓം
ഗിരിധധ്വിനെ നമ :
ഓം ഗിരിപ്രിയായ നമ :
ഓം കൃത്തിവാസസേ നമ :
ഓം പുരാരാതയെ നമ :
ഓം ഭഗവതേ നമ :
ഓം പ്രഥമാധിപായ നമ :
ഓം മൃത്യുഞജയായ നമ :
ഓം സുഷ്മതനവേ നമ :
ഓം ജഗത്ഗുരുവേ നമ :
ഓം വ്യോമാകെശായ നമ :
ഓം മഹാസേന ജനകായ നമ :
ഓം ചാരുവിക്രമായ നമ :
ഓം രുദ്രായ നമ :
ഓം ദുതപതായെ നമ :
ഓം സ്ഥാനവേ നമ :
ഓം അഹിര്‍ബുധ്ന്യായ നമ :
ഓം ദിഗംബരായ നമ :
ഓം അഷ്ടമുര്‍ത്തെയ നമ :
ഓം അനെകാത്മനെ നമ :
ഓം സാത്വികായ നമ :
ഓം ശുദ്ധവിഗ്രഹായ നമ :
ഓം ഖണ്ഡപരശവേ നമ :
ഓം മൃഡായ നമ :
ഓം പാശുപതയെ നമ :
ഓം ദേവായ നമ :
ഓം മഹാദേവായ നമ :
ഓം അവ്യയായ നമ :
ഓം ഹരയെ നമ :
ഓം ഭഗനേത്രദിദെ നമ :
ഓം അവ്യക്തായ നമ :
ഓം ഭക്ഷാദ്ധ്വരഹരായ നമ :
ഓം ഹരായ നമ :
ഓം പു‌ഷദന്തഭിദെ നമ :
ഓം അവ്യഗ്രായ നമ :
ഓം സഹസ്രഷായ നമ :
ഓം സഹ്സ്രപദെ നമ :
ഓം അപവര്ഗപ്രദായ നമ :
ഓം അനന്തായ നമ :
ഓം താരകായ നമ :
ഓം പരമേശ്വരായ നമ :




ഇതു ബ്ലോഗ്ഗന്‍ http://ganageetham.blogspot.com/ എന്ന ബ്ലോഗില്‍ എഴുതിയ പോസ്റ്റ് അണു.ദേശഭക്തി ഗാനങ്ങള്‍ എഴുതാനായി ഞാന്‍ തുടങ്ങിയ ബ്ലൊഗില്‍ നിന്നും പലരും പാട്ട് മോഷ്ടിച്ചതിനാല്‍ ആ ബ്ലോഗ് അപ്ഡേറ്റ് ചെയ്യുന്നതു ഞാന്‍ നിര്‍ത്തി

പ്രിയപ്പെട്ട പപ്പേട്ടന്‍


പ്രിയപ്പെട്ട പപ്പേട്ടന്‍




മനസിനുള്ളില്‍ മലയാളികള്‍ക്കായി ആയിരക്കണക്കിനു പാരിതോഷികങ്ങള്‍ ബാക്കിവച്ചു അകാലത്തില്‍ പൊലിഞ്ഞ ഗന്ധര്‍വ്വരാജനെ ഒരു നിമിഷം സ്മരിക്കുന്നു



ഇന്നു പപ്പേട്ടന്റെ പതിനെട്ടാം ചരമവാര്‍ഷികം


Thursday, January 22, 2009

അന്ന്യനല്ല പന്ന്യന്‍



അന്ന്യനല്ല പന്ന്യന്‍










കുറച്ചു ദിവസങ്ങള്ക്കു മുന്പു ബ്ലൊഗ്ഗനു വന്ന ഒരു മെയില്‍ അണിതു.പക്ഷെ ഈ വിഷയം ബൂലോകത്തെ എല്ലാ ബ്ലൊഗറുന്മാരും എഴുതി പണ്ടാരമടക്കിയതിനാല്‍ ഇപ്പൊള്‍ ഞാന്‍ പ്രതികരിക്കുനില്ല.എനിക്കിതു മെയില്‍ ചെയ്തു തന്നതു അനോണി ആയതിനാല്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി രണ്ടു വാക്ക് എഴുതുന്നു .

നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ പന്ന്യന്റെ മുടി . അടിയന്തരാവസ്ഥ കാലത്ത് പന്ന്യന്‍ ശ്രീ കെ.കരുണാകരനോടുടക്കി വളര്‍ത്തിയതാണു എന്നു ഞാന്‍ ഒരിക്കല്‍ വായിക്കുകയുണ്ടായി.കഴിഞ്ഞ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി അതേ കരുണാകരന്റെ കാലില്‍ പന്ന്യന്‍ കെട്ടിപിടിച്ചു കിടക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും ഉണ്ടാരുന്നു.തന്റെ ആദര്‍ശങ്ങള്ക്കു അത്ര മാത്രം വില നല്കുന്ന പന്ന്യന്‍ ഒരു (ആ)സ്വാമിടെ കൂടെ നിന്നതില്‍ നാം അദ്ദെഹത്തെ ബഹുമാനിക്കുക അല്ലെ വേണ്ടതു.അല്ലെങ്കില്‍ തന്നെ പഴയ കമ്മുണിസവും പരിപ്പു വടയും ചായയും ഒന്നും ഈ കാലഘട്ടത്തില്‍ നടപ്പില്ല എന്നു വല്ല്യെട്ടന്‍ ജയരാജന്‍ പറഞ്ഞതു സത്യമല്ലേ.അപ്പൊള്‍ പിന്നെ (ആ) സ്വാമിമാരുമായും ആവാം ബാന്ധവം

Wednesday, January 21, 2009

പണമുണ്ടാക്കാനുള്ള എളുപ്പ വഴികള്‍




പണമുണ്ടാക്കാനുള്ള എളുപ്പ വഴികള്‍

ഈ പാവം ബ്ലൊഗ്ഗെന്‍ നെറ്റില്‍ ആവശ്യമുള്ളതും ഇല്ലാതതുമായി അനവധി കാര്യങ്ങള്‍ തിരയും . അപ്പൊളാണു മനസിലായതു നെറ്റില്‍ കൂടി പണം ​ഉണ്ടാക്കാന്‍ എളുപ്പമാണെന്നു.പിന്നെ ഞാന്‍ അതിനായി ശ്രമിച്ചു . ഗൂഗിളില്‍ make money online എന്നു റ്റൈപ്പ് ചെയ്ത എനിക്ക് ഒരുപാടു സൈറ്റുകള്‍ കാണാന്‍ കഴിഞ്ഞു . പിന്നെ ഒന്നും നോക്കിയില്ല എല്ലാത്തിലും അംഗത്തവും എടുത്തു .
ഇനി കഥയിലേക്കു വരാം.നെറ്റില്‍ ഏറ്റവും അടിപൊളിയായി പണം ഉണ്ടാക്കാന്‍ ഉള്ള വഴി ഡേറ്റാ എണ്‍ട്രി ആണെന്നു മനസിലാക്കിയ ഞാന്‍ പിന്നീട് അതിനായി ശ്രമിച്ചു .

ചില ഉദാഹരണങ്ങള്‍ ,


http://www.legitonlinejobs.com/**

http://www.worksathome.org/**

http://homecashengine.com/**

http://www.affiliatejackpot.com/**

http://www.googlecash.com/**


** ഇവയില്‍ ഏതെങ്കിലും സത്യമാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക ഞാന്‍ ഇവിടെ നിന്നും ലിങ്ക് നീക്കം ചെയ്യുന്നതായിരിക്കും


ഒരു അടിപൊളി സെറ്റ്-അപ്പ് മദാമ്മയും കൂടെ ഒരു സായിപ്പും ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ സായിപ്പന്മാരും മദാമ്മമാരും അവരു കാശ് ഉണ്ടാക്കിയ കഥ പറയുന്നതായിരിക്കും മിക്ക സൈറ്റിന്റെയും ഹോം പേജ് . മിനിറ്റില്‍ ഒരു ഡോളര്‍ ഒരു പേജിനു 10-50 ഡോളര്‍ . പിന്നെ ദിവസവും രണ്ടു മണിക്കുര്‍ ചിലവിട്ടാല്‍ 1500 ഡോളര്‍ എന്നൊക്കെയാണു പരസ്യം . ഇതു കണ്ട ഞാന്‍ കോടികള്‍ കൊണ്ടു മനക്കോട്ട കെട്ടി . പക്ഷെ എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നതു ആ പേജിന്റെ താഴെ എത്തിയപ്പൊള്‍ അണു .





ഹും!! കാശിന്റെ കാര്യം അല്ലെ അച്ഛനോടു മേടിക്കാം എന്നു കരുതി സമാധാനിച്ചു . അല്ലെലും മിനിട്ടില്‍ $10 മുതല്‍ $20 വരെ കിട്ടുംപൊള്‍ ഈ $49.95 ഒന്നുമല്ല . പക്ഷെ അച്ഛന്‍ പറ്റിച്ചു പൈസ തന്നില്ല . എന്തും ഫ്രീ ആയി കിട്ടുന്ന ഇന്റെര്നെറ്റില്‍ ഡേറ്റാ എണ്‍ട്രിയും ഫ്രീ ആയി കാണും എന്നു മനസിലാക്കിയ ഞാന്‍ പിന്നീട് അതിനായി ശ്രമിച്ചു . ഒരു പാടു സൈറ്റുകളിള്‍ റെജിസ്റ്റെര്‍ ചെയ്തു . സെക്കന്റുകള്‍ കൊണ്ടു എന്റെ സ്പാംഫോള്ഡെര്‍ നിറഞ്ഞു . ഒന്നും ശരിയായില്ല . കഴിഞ്ഞ മാസം എനിക്കൊരു മെയില്‍ വന്നു ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഇപ്പൊള്‍ ഡേറ്റാ എണ്‍ട്രി ഫ്രീ ആണൂ . പകരം നമ്മള്‍ 5 പേരെ കൂടി ചേര്‍ക്കണം എങ്കില്‍ ഡേറ്റാ എണ്‍ട്രി അടങ്ങിയ ഈ-ബുക്ക് അയച്ചു തരും . അസുരന്മാരുടെ കൈയ്യില്‍ നിന്നും അമൃത കുംഭം വാങ്ങാന്‍ മഹാവിഷ്ണു മോഹിനി ആയതു പോലെ ഞരമ്പു രോഗികള്‍ തിങ്ങി നിറഞ്ഞ ഒരു കേരളാ ചാറ്റ് റൂമില്‍ (കേരളാ ചാറ്റ് റൂമുകളെപറ്റിയുള്ള എന്റെ പൊസ്റ്റ് ഉടന്‍ വരുന്നതായിരിക്കും ) ഞാനും ഒരു മോഹിനി ആയി കയറി . മിനിറ്റുകള്ക്കുള്ളില്‍ 5 പേരും ആയി . ഓകേ !!!!!!!!!

ഈ-ബുക്ക് കിട്ടി . ഇതുപോലെ ഉടായിപ്പു 10 സൈറ്റുകളുടെ പേരടങ്ങിയ പി ടി എഫ് ആണു ഈ-ബുക്ക് . പക്ഷെ ഒരു കാര്യം മനസിലായി ഈ സൈറ്റുകളില്‍ ഹോം പേജ് മാത്രമേ ഉള്ളൂ . കാശു കൊടുത്താല്‍ അവരുമായി ബന്ധപ്പെടാന്‍ പോലും പറ്റില്ല .അപ്പൊള്‍ മനസിലായി സായിപ്പും മദാമയും പണക്കാരായതു എങ്ങനെ എന്നു .


അങ്ങനെ ഡേറ്റാ എണ്‍ട്രി വിട്ടു . അടുത്ത ഐറ്റെം ഗൂഗില്‍ അട്സെന്സ് ആയിരുന്നു.ഒരു ഫ്രീ സൈറ്റില്‍ എന്റെ ക്ലാസ്സിനു വേണ്ടി സൈറ്റ് ശരിയാക്കി . ഓര്കൂട്ട് മാത്രം അറിയാവുന്ന ചില സഹപാഠികള്‍ അല്ഭുതപ്പെട്ടു . അങ്ങനെ ഞാന്‍ ഒരു കുണാണ്ടര്‍ ആയി നില്ക്കുവാണ് . പക്ഷെ എന്റെ ക്ലാസ്സിലെ എത്ര പേരു ദിവസവും നെറ്റ് ഉപയോഗിക്കും എന്നു ഞാന്‍ തിരക്കിയില്ല്ല . ഏറിയാല്‍ 5-10 അവരാണെങ്കില്‍ ഓര്‍ക്കുട്ടിലും . അങ്ങനെ ഓര്കൂട്ട് എന്റെ സൈറ്റിനെ മുക്കി .സന്ദര്‍ശകര്‍ ദിവസവും ഒന്നൊ-രണ്ടോ ആയി . പക്ഷെ ഞാന്‍ ഒറ്റക്കു വീട്ടിലും സഹപാഠികളുടെ കൂടെ ലാബിലും കയറി മുടങ്ങാതെ പരസ്യം ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു . ഗൂഗിള്‍ അക്കൊണ്ടില്‍ എന്റെ വരുമാനം 10$,20$...... കുതിച്ചുയര്‍ന്നു . ഏതാനും ദിവസങ്ങള്ക്കകം എനിക്കൊരു മെയില്‍ വന്നു.

" Due To Invalid Clicking Activity Your Account Has Been Deleted "

അപ്പൊളനു അറിയുന്നതു എന്റെ പരസ്യത്തില്‍ ഞാന്‍ ക്ലിക്ക് ചെയ്യരുതു എന്നു . മാത്രമല്ല പതിനായിരകണക്കിനു സന്ദര്‍ശകരുള്ള സൈറ്റിനെക്കാളായിരുന്നു ഒന്നോ രണ്ടോ സന്ദര്‍ശകരുള്ള എന്റെ സൈറ്റിന്റെ വരുമാനം . ഞാന്‍ തന്നെയാണു പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്നതു എന്നു ഗൂഗിളുകാര്‍ മനസിലാക്കി .അല്ലെലും അതു നഷ്ടമാ ഒരു ക്ലിക്കിനു വെരും 0.01$ ഉള്ളു എന്നു കരുതി സമാധാനിച്ചു.പക്ഷെ ഇതറിയാത്ത എന്റെ പല സഹപാഠികളും " അളിയാ എത്ര ഡോളര്‍ ആയി കാശ് കിട്ടുമ്പൊള്‍ എം സി എടുത്തു തരണേ " എന്നൊക്കെ പറയുമ്പൊളാണു വിഷമം .

അടുത്തതാണു പെയ്ട് സെര്‍വെ .നല്ല ജോലി ചുമ്മാ ഗൂഡ് ബാഡ് എന്നു തട്ടി വിട്ടാല്‍ $5-$10 കയ്യില്‍ അടിപൊളി! ഞാന്‍ സെര്‍വെ തുടങ്ങി രണ്ടു ദിവസം കൊണ്ടു $50 ആയി . $100 ആയാല്‍ പിന്‍വലിക്കാം . വലിച്ചു !!! ഡോളര്‍ അല്ല ഞാന്‍ . $75 കഴിഞ്ഞപ്പൊള്‍ അവരു പറഞ്ഞു ഇനി $200 കൊടുത്തു ഞാന്‍ റെജിസ്റ്റെര്‍ ചെയ്യണമെന്നു . നമ്മുടെ പിണറായി സഖാവ് പറഞ്ഞ പോലെ " പ്‌ഫ " എന്നൊരു ആട്ടു വച്ചു കൊടുത്തു .

അടുത്തതാണു അഫിലിയെറ്റ് മാര്‍ക്കറ്റിംഗ് . നമ്മള്‍ ഒരു സൊഫ്റ്റ്വെര്‍ വില്ക്കണം . ആരെങ്കിലും നമ്മുടെ ലിങ്കില്‍ നിന്നു
ഡൌണ്‍ലോഡു ചെയ്യുകയും പിന്നിടു പണമടച്ചു റെജിസ്റ്റെര്‍ ചെയ്യുകയും ചെയ്താല്‍ എനിക്കു ലാഭത്തിന്റെ 75% . മലയാളികളല്ലെ മക്കള്‍ സൊഫ്റ്റ്വെര്‍ ഡൌണ്‍ലോഡു ചെയ്തു . എന്നിട്ടൂ ക്രാക്ക് ഉപയോഗിച്ചു . അങ്ങനെ അതും സ്വാഹ

ഇപ്പൊള്‍ മലയാളം ബ്ലൊഗാ സ്റ്റയില്‍ എന്നു പറഞ്ഞു തുടങ്ങിയ സൈറ്റ് ഡിം !!!!!!!!!!!

ഇങ്ങനെ പല ഉഡായിപ്പിലും ഞാന്‍ വീണു!!!!!!!!!!! . അതൊക്കെ എഴുതാന്‍ തല്ക്കാലം ഞാന്‍ ശ്രമിക്കുന്നില്ല അല്ലെങ്കില്‍ത്തന്നെ നമ്മുക്കു പറ്റിയ അബദ്ധം എന്തിനു മറ്റുള്ളവരോടു പറഞ്ഞു സ്വയം വിഡ്ഢിയാകണം . അതിനാല്‍ മറ്റൊരു സായിപ്പിന്റെ കഥ പറഞ്ഞു ഞാന്‍ ഈ പൊസ്റ്റ് അവസാനിപ്പിക്കുന്നു .
ഒരു സായിപ്പിന്റെ അനുഭവം വായിച്ച ഞാന്‍ എനിക്കു സംഭവിച്ചതു ഒന്നുമല്ല എന്നു തോന്നി . വലിയ തുകകള്‍ സായിപ്പിന്റെ ഓണ്‍ലൈന്‍ അകൌണ്ടില്‍ വന്നു കൊണ്ടിരുന്നു.സായിപ്പു ഇതു മറ്റോരാളുടെ അകൌണ്ടിലേക്കു മാറ്റികൊടുക്കണം. അതു മറ്റൊരു ആളുടെ പേരിലേക്കു മാറ്റിക്കൊടുത്താല്‍ 10% സായിപ്പിനു . ഈ പണം മറ്റാരെയൊ പറ്റിച്ചു സായിപ്പിന്റെ അക്കൌണ്ടിലേക്കു മാറ്റുന്നതാണെന്നു സായിപ്പ് അറിയുന്നതു പോലീസ് പൊക്കിയ ശേഷമാന്നു .പോലീസ് നോക്കുമ്പോള്‍ പറ്റിച്ച പണം മുഴുവന്‍ സായിപ്പിന്റെ അകൌണ്ടില്‍ . " മാനഹാനിയും ധനനഷ്ടവും " എന്നു പറഞ്ഞതാണു ഇപ്പോള്‍ സായിപ്പിന്റെ അവസ്ഥ!!!!!!!!

അങ്ങനെ ഞാന്‍ ഇപ്പോള്‍ ഇതൊക്കെ നിര്ത്തി ഓര്ക്കുട്ടും ബ്ലോഗും ഒക്കയായി കഴിഞ്ഞു പൊന്നു...........

സുഖം സ്വസ്ഥം



സമര്‍പ്പണം




സമര്‍പ്പണം